എൻ ജനാലയിലൂടെ.....
പുറത്തു പെയ്യുന്ന ശക്തമായ മഴയിലും നിർത്താതെ പെയ്യുന്ന രണ്ടു മിഴികൾ ഉണ്ട്. ആരെയും വേദനിപ്പിക്കാൻ കഴിയാത്ത ഒരു ഹൃദയവും.കാറ്റിൽ ശക്തമായി അടിക്കുന്ന ജനാലകൾക്കിടയിലൂടെ അവൾ കാണുകയായിരുന്നു തന്റെ ബാല്യവും കൗവമരവും. താൻ ഒത്തിരി കളിച്ചുനടന്ന മുറ്റവും പാടവും എല്ലാം തനിക്കിന്നു അന്യമാണ്.താൻ അതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു, കാലം തന്നെ കൊണ്ടു മറക്കാൻ പഠിപ്പിച്ചു. പൂക്കളെയും ചെടികളെയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു അവൾ എന്നാൽ അവൾ ഇന്ന് നീതിപീഠത്തിന്റെ ഇരുട്ട് അറയിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. പാവം ആയിരുന്നു അവൾ, പഠിക്കാൻ മിടുക്കിയായിരുന്നു, തന്റെ സ്വപ്നങ്ങൾ പിടിച്ചെടുക്കാൻ നഗരത്തിലേക്ക് ചേക്കേറപ്പെട്ടവൾ. എന്നാൽ ആ നഗരം അവൾക്കു സമ്മാനിച്ചതോ താൻ മറക്കാൻ കൊതിക്കുന്ന കാര്യങ്ങൾ. ഏതോ മനുഷ്യമൃഗങ്ങളുടെ കാമ കേടുകളുടെ അവശിഷ്ടമായി ജീവഛവമായി ജീവിച്ച നാളുകൾ. അവൾ അവിടെ നിന്നു എഴുന്നേറ്റത് പോരാടാൻ വേണ്ടിയാണ് . കോടതി വരാന്തയിലൂടെ നടക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ അവളോടുള്ള സഹതാപം മാത്രമാണ് കാണാൻ സാധിച്ചത്. അവൾ പോരാടി അവൾക്കു വേണ്ടി. തന്നെ ഇല്ലാതാക്കിയവർക്കു തൂക്കുകയർ വിധിച്ചു കോടതി. അവളുടെ നിയമ പോരാട്ടങ്ങളുടെ അന്ത്യം. തന്റെ ഓർമ്മകളുടെ വേലിയേറ്റത്തിൽ നിന്നു പുറത്തു എത്തിയപ്പോൾ ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയി . ജീവിക്കണം തന്നെ പോലെ ഉള്ള അനേകം പെണ്കുട്ടികൾക്കായി എന്ന ഉറച്ച വിശ്വാസത്തോടെ.
No comments:
Post a Comment